ഹനുമാന് ചാലീസ
ഹനുമാന് ചാലീസാ ദോഹാ ശ്രീ ഗുരു ചരണ സരോജ രജ നിജമന മുകുര സുധാരി । വരണൌ രഘുവര വിമലയശ ജോ ദായക ഫലചാരി ॥ അർത്ഥം : ഇപ്പോൾ എൻ്റെ ഗുരുവിൻ്റെ ചരണ കമലത്തിലെ പൊടി കൊണ്ട് എൻ്റെ ഹൃദയമാകുന്ന കണ്ണാടി മിനുക്കിയ ശേഷം, എല്ലാ പ്രയത്നങ്ങളുടെയും ഫലം നൽകുന്ന രഘുകുല വംശത്തിലെ ഏറ്റവും മഹാനായ രാജാവിൻ്റെ ദിവ്യമായ കീർത്തി ഞാൻ ചൊല്ലുന്നു. ബുദ്ധിഹീന തനുജാനികൈ സുമിരൌ പവന കുമാര । ബല ബുദ്ധി വിദ്യാ ദേഹു മോഹി ഹരഹു കലേശ വികാര ॥ അർത്ഥം : എൻ്റെ ഈ മനസ്സ് ബുദ്ധി കുറഞ്ഞതാണെന്ന് അറിഞ്ഞുകൊണ്ട്, ഇഷ്ടഫല ദായകനായ രഘുരാമന്റെ പാവന ചരിതം വർണ്ണിക്കാൻ എനിക്ക് ശക്തിയും ജ്ഞാനവും അറിവും നൽകി അനുഗ്രഹിക്കുന്നതിനും എൻ്റെ കഷ്ടപ്പാടുകളും പോരായ്മകളും അകറ്റാനും അനുഗ്രഹിക്കണമേ എന്ന് വായു പുത്രനോട് അപേക്ഷിക്കുന്നു. ധ്യാനമ് ഗോഷ്പദീകൃത വാരാശിം മശകീകൃത രാക്ഷസമ് । രാമായണ മഹാമാലാ രത്നം വംദേ-(അ)നിലാത്മജമ് ॥ യത്ര യത്ര രഘുനാഥ കീര്തനം തത്ര തത്ര കൃതമസ്തകാംജലിമ് । ഭാഷ്പവാരി പരിപൂര്ണ ലോചനം മാരുതിം നമത രാക്ഷസാംതകമ് ॥ ചൌപാഈ ജയ ഹനുമാന ജ്ഞാന ഗുണ സാഗര । ജയ കപീശ തിഹു ലോക ഉജാഗര ॥ 1 ॥ രാമദൂത അതുലിത ബലധാമാ । അഞ്ജനി പുത്ര പവനസുത നാമാ ...